KeralaNEWS

കന്നുകാലി കർഷകർക്കായി പശുധൻ ബീമാ യോജന

കൊറോണക്കാലത്ത്  സാധാരണക്കാരയേയും അവരുടെ കുടുംബത്തെയും തീറ്റിപ്പോറ്റിയത്, അല്ലെങ്കിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് കന്നുകാലികളായിരുന്നു.  അല്ലെങ്കിൽ സാധാരണക്കാരുടെ എന്നത്തേയും വരുമാനം കൃഷിയും മൃഗസംരക്ഷണവുമാണ്.മിക്ക കർഷകരും പശുവിനെയും പോത്തിനെയും വളർത്തി നല്ല ലാഭം നേടുന്നുണ്ട്.എന്നാൽ പലപ്പോഴും കർഷകർ വിളകളുടെയും മൃഗങ്ങളുടെയും അരക്ഷിതാവസ്ഥയിൽ ആശങ്കാകുലരാണ്, പ്രകൃതിക്ഷോഭം മൂലം വിള നശിക്കുകയോ, മൃഗങ്ങൾ  രോഗത്തിനും അപകടത്തിനും ഇരയായുകയോ ചെയ്താൽ കർഷകർക്ക് ഇൻഷുറൻസ് ലഭിക്കും, എന്നാൽ കന്നുകാലികളെ ഇൻഷുർ ചെയ്യാൻ നമ്മളിൽ പലരും മറക്കുന്നു, അതുകൊണ്ട് തന്നെ കർഷകന് കനത്ത നഷ്ടം നേരിടേണ്ടിയുംവരുന്നു. ഇത് കണക്കിലെടുത്താണ് കർഷകർക്കായി  കേന്ദ്ര സർക്കാർ പശുധൻ ബീമാ യോജന Pashudhan Bima Yojana ആരംഭിച്ചത്. ഇതിന് കീഴിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മൃഗങ്ങൾക്ക് അപകടമുണ്ടായാൽ  സർക്കാർ നഷ്ടപരിഹാരം നൽകുന്നു. അതിനാൽ നിങ്ങൾക്ക് ഈ സ്കീം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം മൃഗങ്ങൾക്ക് 50 ശതമാനം വരെ ഇൻഷുറൻസ് കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു. ഈ സ്കീമിൽ, നാടൻ/സങ്കര കറവപ്പശുക്കളെ വിപണി വിലയ്ക്ക് ഇൻഷ്വർ ചെയ്യുന്നു. കർഷകർക്ക്  അവരുടെ രണ്ട് കന്നുകാലികളെയും ഒരേസമയം ഇൻഷുർ ചെയ്യാൻ കഴിയും. ഓരോ മൃഗത്തിന്റെയും ഇൻഷുറൻസ് കാലയളവ് 3 വർഷം വരെയാണ്.
ഒന്നാമതായി, നിങ്ങളുടെ അടുത്തുള്ള മൃഗാശുപത്രിയിൽ ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ നൽകണം.ഇതിനുശേഷം മൃഗഡോക്ടറും ഇൻഷുറൻസ് ഏജന്റും കർഷകന്റെ വീട്ടിലെത്തി മൃഗത്തിന്റെ ആരോഗ്യനില പരിശോധിക്കും.തുടർന്ന് മൃഗഡോക്ടർ ആരോഗ്യ സർട്ടിഫിക്കറ്റ് നൽകുന്നു.ഇൻഷുറൻസ് ഏജന്റ് അന്വേഷണം പൂർത്തിയാക്കുമ്പോൾ, മൃഗത്തിന്റെ ചെവിയിൽ ഒരു ടാഗ് ഇട്ടുകൊടുക്കും. മൃഗം ഇൻഷ്വർ ചെയ്തിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇത്.ഇതിനുശേഷം കർഷകന്റെയും മൃഗത്തിന്റെയും ഫോട്ടോ ഒരുമിച്ച് എടുക്കുന്നു.ഇപ്പോൾ ഇൻഷുറൻസ് പോളിസി ഉറപ്പാക്കുന്നു.
ഏതെങ്കിലും കാരണവശാൽ മൃഗങ്ങൾ നഷ്ടപ്പെട്ടാൽ, ഇൻഷുറൻസ് കമ്പനിയെ അറിയിക്കണമെന്ന് ഓർമ്മിക്കുക. ഇതോടൊപ്പം, ടാഗ് നഷ്ടപ്പെട്ടു പോയാലും ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടിവരും, അങ്ങനെ മൃഗത്തിന് പുതിയ ടാഗ് പ്രയോഗിക്കാൻ കഴിയും.ഭീമാഷാ കാർഡ് ഉണ്ടെങ്കിൽ, 5 മൃഗങ്ങൾക്ക് ഇൻഷ്വർ ചെയ്യാം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത പ്രീമിയം തുകയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ഒരു സംസ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഇത്രയും തുക നൽകുന്നത്.

Back to top button
error: