KeralaLead NewsNEWS

തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; 4 ബിജെപി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തലശ്ശേരി:തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; നാല് ബിജെപി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.
കെ ടി ജയകൃഷ്ണന്‍ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തില്‍ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്റ്റിലായത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പാലയാട്ടെ വാഴയില്‍ വീട്ടില്‍ ഷിജില്‍ എന്ന ടുട്ടു, കണ്ണവം സ്വദേശികളായ കൊട്ടണ്ണേല്‍ ആര്‍ രജിത്ത്, കറീച്ചല്‍ വി വി ശരത്ത്, ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും സജീവ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്.തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാലു പേരെയും റിമാന്റ് ചെയ്തു.കണ്ടാലറിയാവുന്ന 20പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നത്.

Signature-ad

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിര് വിടുന്നത് നിയന്ത്രിക്കാന്‍ തലശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ബുധനാഴ്ചയാണ് അവസാനിച്ചത്. നിരോധനാജ്ജലംഘിച്ച് പ്രകടനം നടത്തിയതിന് 250 ബിജെപി.പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: