MovieNEWS

പാര്‍ട്ടിയില്ലേ പുഷ്പാ… ട്രെന്റിങ്ങായി ഫഹദ് ഫാസിലിന്റെ ഡയലോഗ് ; പുഷ്പയുടെ ട്രെയിലര്‍ പുറത്ത്

അല്ലു അര്‍ജുന്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവിനെ നായകനാക്കി സുകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ഫഹദ് ഫാസിലും പുഷ്പയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. തെലുങ്കില്‍ താരത്തിന്റെ അരങ്ങേറ്റചിത്രമാണ്. നിലവില്‍ സിനിമയുടെ ട്രൈലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ബന്‍വാര്‍ സിങ് ഷെക്കാവത്ത് എന്ന പോലീസ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ മൊട്ട ലുക്ക് വന്‍ ഹിറ്റായിരുന്നു. അതിന് പിന്നാലെ ട്രെയിലറിലെ ഫഹദിന്റെ ഡയലോഗും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്ലേ പുഷ്പാ… എന്ന ഫഹദിന്റെ ഡയലോഗോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

ചന്ദന കടത്തുകാരനായ പുഷ്പ്പരാജിന്റെ വേഷമാണ് അല്ലുവിന്റേത്. അല്ലുവിനെ വിവിധ ഗെറ്റപ്പുകളിലും ട്രെയിലറില്‍ കാണാം. രേഷ്മികയാണ് നായിക. ഡിസംബര്‍ 25ന് ചിത്രം റിലീസ് ചെയ്യും.

ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്കിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

Back to top button
error: