
തിരുവനന്തപുരം: കെഎഎസ് അടിസ്ഥാന ശമ്പളം 81800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും. സ്പെഷ്യൽ പേ നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഐഎഎസ് അസോസിയേഷൻ.






