കോട്ടയം-പമ്പ റൂട്ടിൽ എളുപ്പമാർഗ്ഗത്തിൽ പുതിയ റോഡ് നിർമ്മിക്കണമെന്ന് ആവശ്യം.കോട്ടയത്തുനിന്നും പാമ്പാടി- ആലാമ്പള്ളി-മാന്തുരുത്തി-നെടുംകു ന്നം-കുളത്തൂർമുഴി-ചുങ്കപ്പാറ- മാരങ്കുളം- പെരുംപെട്ടി-കണ്ടൻപേരൂർ-റാന്നി- ബംഗ്ളാംകടവ്-വടശ്ശേരിക്കര-പെരു നാട്-പ്ലാപ്പള്ളി-ചാലക്കയം വഴി പമ്പയിൽ എത്തിച്ചേരുന്ന,ഏറ്റവും ദൈർഘ്യം കുറഞ്ഞതും ഗതാഗതപ്രശ്നങ്ങൾ ഇല്ലാത്തതുമായ ഒരു റൂട്ടാണിത്.ശബരിമല അടക്കമുള്ള തീർഥാടകർക്കും ഗവി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു റൂട്ടുംകൂടിയാണ് ഇത്.കോട്ടയം മുതൽ പാമ്പാടി വരെയും വടശ്ശേരിക്കര മുതൽ പമ്പ വരെയും ഹൈവേ നിലവാരത്തിൽ റോഡ് ഉള്ളതിനാൽ ബാക്കി ഭാഗം നിർമ്മിച്ചാൽ മതിയെന്നിരിക്കെ സാമ്പത്തിക ബാധ്യതയും ഈ പാത നിർമ്മാണത്തിന് കുറവായിരിക്കും.
കോട്ടയത്തു നിന്നും തെങ്കാശി, ചെങ്കോട്ട, അച്ചൻകോവിൽ.. തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗവുമാണ് ഈ പാത.