നാട്ടിൽ ഇന്നും നിലനിന്നുപോരുന്ന ഒരു അന്ധവിശ്വാസത്തിന്റെ ഫലമായി ദുരിതം അനുഭവിക്കേണ്ടി വന്ന ഒരു മിണ്ടാപ്രാണിയുടെ വാർത്തയാണിത്…!
പത്തനംതിട്ട കോന്നിയിലാണ് സംഭവം.കോന്നി ആനക്കൂട്ടിലെ കുസൃതിക്കുട്ടനായ
ആനക്കുട്ടിക്ക് ‘കണ്ണ് കിട്ടാ’തിരിക്കാൻ അധികൃതർ ആനക്കുട്ടിയുടെ കഴുത്തിൽ ശംഖ് കെട്ടിത്തൂക്കി.തുമ്പിക്കൈ ദൂരത്തിൽ ശംഖ് കിട്ടിയ ആനക്കുട്ടി അത് പറിച്ചെടുത്ത് വിഴുങ്ങി.ഒടുവിൽ കണ്ണ് കിട്ടാതെ തന്നെ കണ്ണ് തള്ളിയ ആനക്കുട്ടിയുടെ ജീവൻ വെറ്ററിനറി സർജൻ ഡോ ശ്യാം ചന്ദ്രൻ സ്ഥലത്തെത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് രക്ഷിച്ചത്.
മൃഗങ്ങൾക്ക് കണ്ണ് കിട്ടാതിരിക്കാൻ കഴുത്തിൽ ശംഖ് കെട്ടിത്തൂക്കുന്ന കീഴ് വഴക്കം പണ്ടു മുതലേയുണ്ടെന്നാണ് കാരണവൻമാർ പറയുന്നത്..! ‘കണ്ണുകിട്ടുക’ എന്നൊരു പ്രതിഭാസം ഉണ്ടോ ഇല്ലയോ എന്നതിന്റെ ചർച്ച ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലായിരിക്കാം.പക്ഷെ, സർക്കാർ ചെലവിൽ ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് മാതൃകാപരമാണോ എന്നൊരു ചോദ്യം ചോദിക്കാതിരിക്കാനുമാവുന്നില്ല.