KeralaNEWS

മാധ്യമം ദിനപത്രം മാപ്പ് പറയണം: ഡിവൈഎഫ്ഐ

തിരുവല്ല: സിപിഐ എം പെരിങ്ങര ലോക്കൽകമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്‌തുതാവിരുദ്ധവും ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്തുന്നതുമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രം, വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

“പിടിയിലായ പ്രതികളില്‍ മൂന്ന് പേർ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പോലീസ്” എന്നാണ് 2021 ഡിസംബർ 4 ന് വിവിധ എഡിഷനുകളിൽ പുറത്തിറങ്ങിയ മാധ്യമം പത്രം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

പ്രതികൾ എല്ലാം തന്നെ ബിജെപി ബന്ധമുള്ളവരായിരിക്കെ തികച്ചും വസ്തുതാവിരുദ്ധമായി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന നടപടിയാണ് മാധ്യമം ദിനപ്പത്രം സ്വീകരിച്ചത്.അതേപോലെ പൊലീസ് റിപ്പോര്‍ട്ടിലും പ്രതികൾ ബിജെപി പ്രവർത്തകർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മാപ്പ് പറഞ്ഞ് വാർത്ത പ്രസിദ്ധീകരിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

Back to top button
error: