KeralaLead NewsNEWS

ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു; സമ്പാദിച്ചത് ഒന്നര ലക്ഷം രൂപയിലേറെ

ആലുവ: പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. ഇവര്‍ മരിച്ചതിനു പിന്നാലെ വീടു പരിശോധിച്ചപ്പോള്‍ ഒന്നര ലക്ഷം രൂപയിലേറെ അലമാരിയില്‍ നിന്ന് കണ്ടെത്തി. 1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിനു മുന്നോടിയായി ഇന്‍ക്വസ്റ്റ് നടത്താന്‍ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

ഐഷാബിയുടെ ഭര്‍ത്താവ് 35 വര്‍ഷം മുന്‍പു മരിച്ചിരുന്നു. ഐഷാബി അഞ്ചു വര്‍ഷമായി കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചായിരുന്നു ഐഷാബി ഭിക്ഷാടനം നടത്തിയിരുന്നത്. പള്ളികളിലൂടെയായിരുന്നു ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. മരിച്ച ദിവസം രാവിലെയും ഭക്ഷണം കഴിച്ചതായി അയല്‍ക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തു കാണാതായതോടെ അന്വേഷിച്ചു ചെന്നവരാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Back to top button
error: