IndiaLead NewsNEWS

മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ്; ഒരാള്‍ വന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

മുംബൈ: ഒമിക്രോണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 9 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈയില്‍ വന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഡെല്‍റ്റ, ബീറ്റ സ്‌ട്രെയിനുകളെ അപേക്ഷിച്ച് ഒരു വ്യക്തിയില്‍ വീണ്ടും അണുബാധയുണ്ടാക്കാനുള്ള സാധ്യത ഒമിക്രോണിന് മൂന്നിരട്ടി കൂടുതലാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും പരിശോധനാ നടപടികള്‍ കര്‍ശനമാക്കുന്നതിനും കേന്ദ്രം ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Back to top button
error: