KeralaNEWS

രാജകുടുംബത്തിന്റെ തങ്ക വിഗ്രഹമെന്ന് അവകാശപ്പെട്ട് വ്യാജൻ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍

തൃശ്ശൂര്‍: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹമാണെന്ന് അവകാശപ്പെട്ട് വ്യാജൻ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. 20 കോടിക്ക് വിഗ്രഹം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു സ്തീ ഉള്‍പ്പടെയുള്ള എഴംഗ സംഘത്തെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേർന്ന് പിടികൂടിയത്.പാവറട്ടി പാടൂരിലെ ആഢംബര വീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പ്പനയ്കുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പാവറട്ടി പാടൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, തിരുവനന്തപുരം തിരുമല സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ഷാജി, ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍, എളവള്ളി സ്വദേശി സുജിത് രാജ് , തൃശൂര്‍ പടിഞ്ഞാറേകോട്ട സ്വദേശി ജിജു , പുള്ള് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

Back to top button
error: