KeralaLead NewsNEWS

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയില്‍

മലപ്പുറം: യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറം മക്കരപറമ്പില്‍ ജാഫര്‍ ഖാന്‍ ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതത്തിന് കാരണമെന്നാണ് സൂചന. ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രിയാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ജാഫറിനും റൗഫിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫര്‍ ഇന്ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. റൗഫ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Back to top button
error: