മരുഭൂമികൾ ഉണ്ടാകുന്നത്
കൃഷ്ണനും
കൃസ്തുവും
നബിയും ദൈവമെങ്കില്‍ ചിത്രാന്ദമയിയും ദൈവമാണ്…
വാഴ്ത്തപ്പെട്ടവര്‍ക്കും
കെട്ടിപ്പിടുത്തക്കാര്ക്കും
ഉമിനീര് വില്പനക്കാര്ക്കും ദൈവിക ശക്തിയുണ്ടെങ്കില്‍ ഇവര്‍ക്കും ദൈവിക ശക്തിയുണ്ട്….
നാളെ ഇവര്‍ക്ക് വേണ്ടിയും ഭക്തര്‍ തെരുവിലിറങ്ങും
ഇവരും കോടി ക്ലബ്ബില്‍ കയറിപ്പറ്റും
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരുടെ പേരിലും ഉയരും…
പ്രവാചകന്റെ മുടിയിട്ട വെള്ളം കുടിച്ചാൽ ജീവിതം ഐശ്വര്യ പൂർണ്ണമാകുമെന്ന വിശ്വാസത്താൽ പാതകൾ തടസ്സപ്പെടുമാറ് തിക്കും, തിരക്കും കൂട്ടുകയും
ദൈവത്തിന്റെ ക്വട്ടേഷനെടുത്ത് മനുഷ്യരുടെ കയ്യും തലയും വെട്ടുന്ന ഒരു സമൂഹത്തില്‍…
യുവതികളെയെങ്ങാനും കണ്ടുപോയാൽ ദൈവത്തിൻറെ കണ്ട്രോള് പോയി ലൈംഗിക ചോദന ഉണരുമെന്നതിനാൽ സ്ത്രീകളെ വഴിയിലും, തെരുവിലും,വിമാനത്താവളത്തിലും ഓടിച്ചിട്ടടിക്കുകയും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് അവളെ കൊല്ലടായെന്ന് പറഞ്ഞ് അലർച്ചയോടെ ശരണം വിളിക്കുന്ന ഒരു സമൂഹത്തില്‍….
ഉടമ്പടി തൈലം വയറില്‍ പുരട്ടിയാല്‍ ഗര്‍ഭമുണ്ടാകുമെന്ന് വിശ്വസിക്കുകയും
ആരാധന സമയത്ത് ഉമ്മറം കാണിക്കണൊ പിന്നാമ്പുറം കാണിക്കണൊ എന്ന് തര്‍ക്കിച്ചു കൊണ്ടിരിക്കുകയും.
സഭാ സ്വത്തുക്കള്‍ക്ക് വേണ്ടി പള്ളിപരിസരത്തും തെരുവിലും തമ്മിൽത്തല്ലിക്കൊണ്ടിരിക്കു കയും ചെയ്യുന്ന ഒരു സമൂഹത്തില്‍…
ഇനിയും ദൈവങ്ങളും ആള്‍ദൈവങ്ങളും ജനിച്ചു കൊണ്ടിരിക്കും.
ഇവരെല്ലാം ജനിക്കുന്നത്
ആറോ, ഏഴോ, എട്ടോ നൂറ്റാണ്ടുകളിലെ പ്രാകൃത സാമൂഹ്യാന്തരീക്ഷത്തിലല്ല
മറിച്ച് നവോത്ഥാനം ഉഴുതുമറിച്ച് പുരോഗമനം വിത്തിട്ട് മുളപ്പിച്ച് ശാസ്ത്രബോധം വിളവെടുക്കുന്നുവെന്ന് നമ്മൾ അഹങ്കരിക്കുന്ന 2021ലെ കേരളത്തില്‍ തന്നെയാണ്….
ശാസ്ത്രചിന്തയും യുക്തിബോധവും ആത്മവിശ്വാസവും നഷ്ടപ്പെടുന്ന ഏത് സമൂഹത്തിലും ഇത്തരക്കാര്‍ ഇനിയും ജനിച്ചു കൊണ്ടിരിക്കും.
ജലത്തിന്റെ അവസാന കണികയും വലിഞ്ഞ് മരുഭൂമികൾ ഉണ്ടാകുന്നതു പോലെ..