NEWS

യു.എ.ഇ 50ന്റെ നിറവിൽ, മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനം

ഗൾഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യു.എ.ഇ തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമികളിലൊന്ന്. മലയാളിയുടെ മലയാളിയുടെ സ്വപ്നഭൂമിക്ക് ഇന്ന്, അമ്പതു വയസു തികഞ്ഞു

ന്ത്യക്കാർ, വിശേഷിച്ച് മലയാളികൾ നെഞ്ചോടുചേർത്ത് പിടിക്കുന്ന രാജ്യമാണ് യു.എ.ഇ
ഗൾഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യു.എ.ഇ തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമി.
കാനഡയും ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം പുതുതലമുറയെ ആകർഷിക്കുമ്പോൾത്തന്നെയാണ് ശരാശരി മലയാളി ദുബായ് വിസയ്ക്കായി ഇപ്പോഴും ഓടുന്നത്. മലയാളിയുടെ ആ സ്വപ്നഭൂമിക്ക് ഇന്ന്, ഡിസംബർ രണ്ടിന് അമ്പതു വയസു തികയുന്നു.
ആ ആഘോഷത്തിന്റെ ലഹരിയിലാണ് അവിടെ ഇന്ത്യൻസമൂഹം. 34 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. ഇതിൽ മലയാളികൾമാത്രം 17 ലക്ഷത്തിലേറെയുണ്ട്‌.

Signature-ad

എ.ഇ.യുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നറിയുമ്പോഴാണ് യു.എ.ഇ യിലെ ഇന്ത്യൻ, മലയാളി സാന്നിധ്യത്തിന്റെ പ്രാധാന്യമേറുന്നത്. യു.എ.ഇ ജനതയിൽ എൺപതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണ്.
അതായത് സ്വദേശികൾ നാലിലൊന്നുപോലും ഇല്ലെന്ന് സാരം. കോവിഡ്കാലത്ത് പതിനായിരങ്ങൾ ജോലിയും വേതനവുമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തൊഴിലും ജീവിതവും തേടി വീണ്ടും യു.എ.ഇയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം സജീവമായി തുടങ്ങിയിട്ടുണ്ടിപ്പോൾ.

Back to top button
error: