
മരിച്ചു പോയ ഭർത്താവ് പശുവായി പുനർജനിച്ചുവെന്ന വിശ്വാസത്തിൽ 74 കാരി പശുവിനെ വിവാഹം ചെയ്തു.കമ്പോഡിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം.ഭർത്താവ് ടോൾഖുത് ഉപയോഗിച്ചിരുന്ന തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി അതിലാണ് പശുവിനെ കിടത്തുന്നതുവരെ.കഴിഞ്ഞ വർഷമായിരുന്നു ഭർത്താവ് ടോളിന്‍റെ മരണം.ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തു.






