സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 4,485 രൂപയിലും പവന് 35,880 രൂപയിലുമാണ് വ്യാപാരം നടന്നത്.
സംസ്ഥാനത്ത് നവംബര്‍ മാസം സ്വര്‍ണവില കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്.നവംബര്‍ ഒന്നിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമായിരുന്നു വില. നവംബറില്‍ ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വില വ്യത്യാസം നേരിട്ടിരുന്നു. നവംബര്‍ 16ന് ഏറ്റവും ഉയര്‍ന്ന നിരക്കായ ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയും രേഖപ്പെടുത്തി. നവംബര്‍ 3,4 ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 35,640 രൂപയും രേഖപെടുത്തി.