KeralaLead NewsNEWS

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോളില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ആദ്യപകുതി അവസാനിക്കാനിരിക്കേ 44-ാം മിനിട്ടില്‍ വിനീതയിലൂടെ കേരളം മത്സരത്തില്‍ ലീഡെടുത്തു.

ആദ്യപകുതിയില്‍ കേരളം 1-0 ന് മുന്നില്‍ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 52-ാം മിനിട്ടില്‍ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോള്‍ നേടിയതോടെ കളി ആവേശത്തിലായി. കേരളം 75-ാം മിനിട്ടില്‍ മാനസയിലൂടെ മുന്നിലെത്തി. 86-ാം മിനിട്ടില്‍ ഫെമിന കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ കാത്തു.

Back to top button
error: