KeralaNEWS

ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം; കേരളത്തില്‍ ദരിദ്രരായവര്‍ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രവസ്തിയാണ്, 74.38 ശതമാനം. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ ദരിദ്രര്‍ കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ് 1.11 ശതമാനം.

കേരളത്തിലെ ജില്ലകളിലെ ദരിദ്രരായവര്‍

Signature-ad

ഇടുക്കി – 1.6 %
മലപ്പുറം -1.11 %
തിരുവനന്തപുരം -1.08 %
കാസര്‍കോട് -1.00 %
പത്തനംതിട്ട -0.83 %
കൊല്ലം -0.72 %
ആലപ്പുഴ -0.71%
പാലക്കാട് -0.62 %
കണ്ണൂര്‍ -0.44 %
തൃശൂര്‍ -0.33 %
കോഴിക്കോട് -0.26 %
എറണാകുളം -0.10 %
കോട്ടയം -0 %

ശിശുമരണ നിരക്ക്

ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്, 0.19 ശതമാനം. ഗോവയിലും ശിശുമരണ നിരക്ക് കുറവാണ്. 0.57 ശതമാനം. ശിശുമരണ നിരക്ക് കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. 4.97 ശതമാനം. ബിഹാറില്‍ 4.58 ശതമാനവും.

പോഷകാഹാര പ്രശ്‌നം

പോഷകാഹാര പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്, 51.88 ശതമാനം. 47.99 ശതമാനമാണ് ജാര്‍ഖണ്ഡിലെ പോഷകാഹാര പ്രശ്‌നം. പോഷകാഹാര പ്രശ്‌നം ഏറ്റവും കുറവുള്ളത് സിക്കിമിലാണ്, 13.32 ശതമാനം. കേരളത്തില്‍ പോഷകാഹാര കുറവ് 15.29 ശതമാനം.

സ്‌കൂള്‍ വിദ്യാഭ്യാസം

സ്‌കൂള്‍ വിദ്യാഭ്യാസ പ്രശ്‌നം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്, 0.54 ശതമാനം. ഹിമാചല്‍ പ്രദേശില്‍ 0.89 ശതമാനം. കൂടുതലുള്ളത് ബിഹാറിലാണ് 12.57 ശതമാനം. യുപിയില്‍ ഇത് 11.9 ശതമാനമാണ്.

ശുദ്ധജല ലഭ്യത

ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാര്‍ ആണ്, 2.34 ശതമാനം. കേരളത്തില്‍ ഇത് 5.91 ശതമാനമാണ്. ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കൂടുതലുള്ള ജില്ല മണിപ്പൂരാണ്, 60.8 ശതമാനം. മേഘാലയില്‍ ഇത് 33.52 ശതമാനം.

ശുചിത്വ പ്രശ്‌നം

ശുചിത്വ പ്രശ്‌നം ഏറ്റവും കുറവുള്ള ജില്ല കേരളമാണ്. 1.86 ശതമാനം മാത്രമാണ് കേരളത്തിലെ ശുചിത്വപ്രശ്‌നം. കേരളത്തിന് പിന്നില്‍ രണ്ടാമതായുള്ളത് സിക്കിം ആണ്, 10.42 ശതമാനം. ശുചിത്വ പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ജാര്‍ഖണ്ഡിലാണ്, 75.38 ശതമാനം.

Back to top button
error: