വിദ്യാർഥികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ മുസ്ലിം ലീഗ് സംഘടന നേതാവ് വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫി (53)നെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം തവണയാണ് ഇയാൾ സമാന കേസിൽ അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ് .
ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുമ്പ് നെടുവ സ്കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ അമ്പതോളം വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് വിവാദമായിരുന്നു. അന്നും ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റിലായത്. അന്നത്തെ യുഡിഎഫ് ഭരണത്തിൽ ഇയാളെ സംരക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു.