IndiaLead NewsNEWS

ഇന്ത്യയില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്കു മാത്രമേ സര്‍വീസുകള്‍ അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും ഉള്‍പ്പെടും. ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ക്ക് ഈ മാസം 30 വരെയാണ് വിലക്കേര്‍പ്പെടുത്തിയത്.

വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, വന്ദേ ഭാരത് സര്‍വീസുകള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയാണു നിലവില്‍ സര്‍വീസ് നടത്തുന്നത്.

Back to top button
error: