KeralaLead NewsNEWS

11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പ്: 11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലാണ് അറസ്റ്റിലായത്.

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്റസിയില്‍ പോകുകയായിരുന്ന കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.
പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ കേസ് നിലവിലുണ്ട്.

Back to top button
error: