IndiaNEWS

74 വർഷങ്ങൾക്കു ശേഷവും തിരിച്ചറിയാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല

74 വർഷങ്ങൾക്കു ശേഷവും അവർക്ക് തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.കാലം ഒരുപാട് മാറ്റം രണ്ടുപേരിലും ഇതിനകം വരുത്തിയിട്ടുപോലും! കർതാർപൂർ ഇടനാഴിയുടെ ഒരു വശത്തുനിന്നും സർദാർ ഗോപാൽ സിംഗും മറുഭാഗത്തുനിന്ന് മുഹമ്മദ് ബഷീറും നടന്നടുക്കുന്നുണ്ടായിരുന്നു.അടുത്തെത്തിയതും ഇരുവരും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്നു.പിന്നെ പരിസരം പോലും മറന്നതുപോലെ ദീർഘനേരം ആലിംഗനത്തിലമർന്നു.ഇരുവരുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

94 വയസുണ്ട് സർദാർ ഗോപാൽ സിംഗിന്. 91 കാരനാണ് മുഹമ്മദ് ബഷീർ. സർദാർ ഗോപാൽ സിംഗ് ഇന്ത്യക്കാരനാണ്. ബഷീർ ഇന്ന് പാകിസ്താൻ സ്വദേശിയും.ഉറ്റ സുഹൃത്തുക്കളായിരുന്നു സർദാർ ഗോപാൽ സിംഗും മുഹമ്മദ് ബഷീറും. എന്നാൽ ഇന്ത്യ പാകിസ്താൻ വിഭജനത്തോടെ ഇരുവരും വേർപിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം കർതാർപൂർ ഇടനാഴി തുറന്നപ്പോഴാണ് ഇരുവരും തമ്മിൽ വീണ്ടും കാണുന്നത്… 74 വർഷങ്ങൾക്ക് ശേഷം… !

ഗുരു നാനാക്ക് ജയന്തിയോട് അനുബന്ധിച്ചാണ് കർതാർപൂർ ഇടനാഴി വീണ്ടും തുറന്നത്. 20 മാസങ്ങൾക്ക് ശേഷമായിരുന്നു ഇത്. പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബും പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബാ നാനാക്ക് ആരാധനാലയവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി.

Back to top button
error: