ആർക്കും വേണ്ടാത്ത ടിക്കറ്റിന് അഞ്ചു കോടി, ഉറങ്ങി ഉണർന്നപ്പോൾ പാവപ്പെട്ട യാക്കോബ് കോടീശ്വരൻ…!
സമ്മാനർഹമായ ടിക്കറ്റ് ഉൾപ്പെടെ 10 ടിക്കറ്റുകളാണ് താൻ വിറ്റതെന്ന് യാക്കോബ് ആദ്യം പറഞ്ഞു. ഭാഗ്യവാൻ താനാണെന്ന കാര്യം അപ്പോഴും രഹസ്യമായി വച്ചു. ഒടുവിൽ താൻ കോടീശ്വരനായ വിവരം വെളിപ്പെടുത്തിയപ്പോഴും യാക്കോബിന് ഒരു ചെറുചിരി മാത്രം
ഭിന്നശേഷിക്കാരനായ യാക്കോബിന്റെ ഏകവരുമാനമാർഗമാണ് പിതാവ് കുര്യൻ 45 വർഷം മുൻപ് ആരംഭിച്ച ചായക്കട. പിന്നീടത് സ്റ്റേഷനറി സാധനങ്ങൾ കുടി ഉൾപ്പെടുത്തി വിപുലീകരിച്ചു. അതോടൊപ്പം കടയുടെ ഒരുഭാഗത്ത് തട്ടടിച്ച് ലോട്ടറി കച്ചവടവും തുടങ്ങി.
ആ ലോട്ടറിക്കടയിലെ ആരും വാങ്ങാതെ മിച്ചം വന്ന ഒരു ലോട്ടറി ടിക്കറ്റിനാണ് കഴിഞ്ഞ ദിവസം പൂജാ ബമ്പർ അഞ്ച് കോടി അടിച്ചത്.
അപ്രതീക്ഷിതമായി പെട്ടെന്നൊരു നാൾ കോടീശ്വരനായി മാറിയെങ്കിലും ആ അഹന്തയൊന്നും യാക്കോബിന്റെ മുഖത്തില്ല.
കൂത്താട്ടുകുളം കിഴകൊമ്പിലെ കടയിൽ എത്തുന്നവർക്ക് ചായ അടിച്ചു കൊടുത്തും കടയിലെ വ്യാപാരത്തിൽ ശ്രദ്ധിച്ചും പതിവുപോലെയായിരുന്നു യാക്കോബിന്റെ ഈ ദിവസങ്ങളും. സമ്മാനർഹമായ ടിക്കറ്റ് ഉൾപ്പെടെ 10 ടിക്കറ്റുകളാണ് താൻ വിറ്റതെന്ന് പറയുമ്പോഴും ഭാഗ്യവാൻ താനാണെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചു.
ഒടുവിൽ കോടീശ്വരനായി രംഗത്തു വന്നപ്പോഴും യാക്കോബ് സന്തോഷം പ്രകടിപ്പിച്ചത് പരിമിതമായ അളവിൽ മാത്രം.
വിൽക്കാതെ വച്ച ടിക്കറ്റ് തിരിച്ചു കൊടുക്കാൻ പ്രേരിപ്പിക്കാതിരുന്ന ദൈവങ്ങളോടുള്ള ആദരവ് പക്ഷെ ആ മുഖത്ത് തിളങ്ങി നിന്നിരുന്നു.
പൂജാ ബംബര്‍ ലോട്ടറിയുടെ അഞ്ചു കോടി സമ്മാനം ലഭിച്ച ടിക്കറ്റ് യാക്കോബിന്റെ കടയിലെ ആർക്കും വേണ്ടാതിരുന്ന ടിക്കറ്റിനായിരുന്നു !
കോടീശ്വരനായെന്ന സത്യം അറിഞ്ഞതു മുതൽ ആ ആഹ്ലാദം ഉള്ളിലൊതുക്കി ആണ് യാക്കോബും കുടുംബവും രണ്ടുദിവസം തള്ളിവിട്ടത്.
സമ്മാനാർഹമായ ടിക്കറ്റ് ഉൾപ്പെടെ 10 ടിക്കറ്റുകളാണ് താൻ വിറ്റതെന്ന് മറ്റുള്ളവരോട് പറയുമ്പോഴും ഭാഗ്യവാൻ ആരാണ് എന്ന കാര്യം മാത്രം യാക്കോബ് രഹസ്യമായി സൂക്ഷിച്ചു.
ലഭിച്ച തുക തൽക്കാലം ബാങ്കിൽ നിക്ഷേപിക്കുന്നു എന്നതല്ലാതെ മറ്റ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഇക്കാര്യം കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് യാക്കോബ് പറയുന്നു. കൂത്താട്ടുകുളം സിയാന്റെസ് ലക്കി സെന്റര്‍ ഉടമ മെര്‍ളിന്‍ ഫ്രാന്‍സിസില്‍ നിന്നാണ് യാക്കോബ് വില്‍പ്പനക്കായി സ്ഥിരം ടിക്കറ്റ് വാങ്ങാറ്. അങ്ങനെ വാങ്ങിയ RA 591801 എന്നു നമ്പരുള്ള ടിക്കറ്റിനാണ് ഇത്തവണ പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം അഞ്ചു കോടി രൂപ…!
ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അത് മുഴുവനും വിറ്റുപോയി എന്നാണ് ലോട്ടറി വകുപ്പ് നൽകിയ വിവരം.