MovieNEWS

വിശാലിന്റെ ഒറ്റയാള്‍ പോരാട്ടം; ‘വീരമേ വാകൈ സൂടും’ ജനുവരി 26-ന്

ആക്ഷന്‍ ഹീറോ വിശാല്‍ അഭിനയിച്ച് നവാഗതനായ തു.പാ. ശരവണന്‍ രചനയും സവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വീരമേ വാകൈ സൂടും. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം 2022 ജനുവരി 26-ാം തീയതിയാണ് റിലീസ് ചെയ്യുന്നത്.

വ്യക്തികള്‍ക്കും സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെയും ഭരണത്തില്‍ സ്വാധീനമുള്ളവരുടെയും പീഡനങ്ങള്‍ക്കെതിരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ നടത്തുന്ന സാഹസികമായ ഒറ്റയാള്‍ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകര്‍ഷിക്കും വിധത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈനറാണ് വീരമേ വാകൈ സൂടും. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഡിംപിള്‍ ഹയാതിയാണ് നായിക. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോര്‍ജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കവിന്‍ രാജ് ഛായഗ്രഹണവും യുവന്‍ ഷങ്കര്‍ രാജ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരസു, രവി വര്‍മ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങളുടെ സംവിധാനം. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.

Back to top button
error: