MovieNEWS

 ‘ബോധോദയം’ 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിന്  

ഷൊടൈം ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശ്രീനിവാസ് നിർമിച്ച്     ജനാർദ്ദനൻ കരിവെള്ളൂർ രചനയും സംവിധാനവും നിർവഹിച്ച  ബോധോദയം എന്ന ചിത്രം നവംബർ 26 ന് തിയേറ്ററുകളിൽ  പ്രദർശന ത്തിനെത്തും.

പ്രതിഭാശാലിയായ മെഡിക്കൽകോളേജ്  വിദ്യാർത്ഥിയായ ആദിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സംഭവങ്ങളെ വൈദഗ്ദ്യ ത്തോടെ അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ  പ്രമേയം.ഹൃദ്യമായ ഗാനങ്ങൾക്ക് പ്രാധാന്യം നൽകി കോളേജ്  കാമ്പസ്  പശ്ചാത്തലത്തിൽ  കഥ  പറയുന്ന ചിത്രം കുടുംബപ്രേക്ഷകർക്കു കൂടി ഇഷ്ടമാകാവുന്നവിധത്തിലാണ്  ഒരുക്കിയിട്ടുള്ളത്.

ആദിത്യ ജിനോ, മീരാകൃഷ്ണൻ, സുരേഷ് സരസ്വതി, ഉഷ പയ്യന്നൂർ, ജനാർദ്ദനൻ  കരിവെള്ളൂർ, ചന്ദ്രമോഹൻ, ധനു അന്നൂർ, രവി പട്ടേന, ഗൗരി, ഷാജഹാൻ തറവാട്ടിൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഗാനരചന : ജനാർദ്ദനൻ കരിവെള്ളൂർ. സംഗീതം: ലൗലി ജനാർദ്ദനൻ. ഗായകർ: ഖാലിദ് ഖാൻ, ലൗലി ജനാർദ്ദനൻ. ഛായാ യാഗ്രഹണം : സുനിൽ പ്രേം.എഡിറ്റിംഗ്: കെ. ശ്രീനിവാസ്. പശ്ചാത്തലസംഗീതം: രാജീവ് ശിവ.   ചീഫ് അസോസിയേറ്റ് ഡയറക്ടർ : യൂ. കെ. പിള്ള. കലാ  സംവിധാനം :മോഹൻ ജി. പ്രചോദന.മേക്കപ്പ് :രാജേഷ് രവി. കോസ്റ്റ്യൂം :വാഹിദ് തിരുവല്ലം. സംഘട്ടനം : അഷ്‌റഫ്‌  ഗുരുക്കൾ.പ്രൊഡക്ഷൻ കൺട്രോളർ : മണിയൻ മുഖത്തല.

പി ആർഒ:റഹിം  പനവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :ഷാജി. സ്റ്റിൽസ്:രഞ്ജിത്ത് പെരളം. വിതരണം:ഷൊടൈം ക്രിയേഷൻസ്. ഡിസൈൻ :സാന്റോ വർഗീസ്.

Back to top button
error: