MovieNEWS

സി.ബി.ഐ. നവംബര്‍ 29 ന് തുടങ്ങുന്നു; മമ്മൂട്ടി ഡിസംബര്‍ 10 ന് ജോയിന്‍ ചെയ്യും, താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയും

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം തുടങ്ങാന്‍ ഇനി ഏഴ് ദിവസം മാത്രം ശേഷിക്കെ, താരനിരയില്‍ മൂന്ന് സംവിധായകര്‍ കൂടി എത്തുന്നു. രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് സിബിഐയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട താര സംവിധായകര്‍. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല.

Signature-ad

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 29 ന് എറണാകുളത്ത് തുടങ്ങും. മമ്മൂട്ടി ഡിസംബര്‍ 10 ന് ശേഷം ജോയിന്‍ ചെയ്യും. ഇപ്പോള്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പളനിയിലാണ് മമ്മൂട്ടി ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയിട്ടുണ്ട്. അതാണ് സിബിഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

Back to top button
error: