KeralaLead NewsNEWS

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് മുൻഗണനയും മാനസിക പരിഗണനയും നൽകണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ മുൻഗണന നൽകണമെന്ന് സെന്‍ട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോട് (കാര) ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തി മുൻഗണന നൽകണം. കാരായിൽ റജിസ്റ്റർ ചെയ്താൽ രാജ്യത്ത് എവിടെനിന്നും ദത്തെടുക്കാം. അവർക്ക് ആ അവസരം നഷ്ടമാകരുത്. മാത്രമല്ല, മാനസിക പരിഗണനയും ലഭിക്കണം. കുഞ്ഞിനെ ആന്ധ്രയിൽനിന്ന് കൊണ്ടുവരുമ്പോൾ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായി മന്ത്രി പറഞ്ഞു.

Signature-ad

ഇക്കാര്യങ്ങൾ ആന്ധ്രയിലെ ദമ്പതികളുമായി നേരിട്ടു സംസാരിച്ചിട്ടില്ല. അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും സിഡബ്യുസി അധികൃതരുമായുമാണ് സംസാരിച്ചത്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്പതികളോട് ദ്വിഭാഷയിലാണ്‌ സംസാരിച്ചത്.

അതേസമയം,അവിഷയത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിഷയം അറിഞ്ഞയുടനെ സർക്കാർ നിയമോപദേശം തെടി. കേസിൽ കക്ഷിയല്ലാഞ്ഞിട്ടും ഒരു ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ വിവരങ്ങൾ കോടതിയെ അറിയിച്ചു.

Back to top button
error: