തിരുവനന്തപുരം: ദത്തുവിവാദ ക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി അനുപമ. കഴിഞ്ഞ ദിവസം ശിശുവികസന ഡയറക്ടര്‍ മൊഴിയെടുത്തത് തങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു. വകുപ്പു തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിഡബ്ല്യുസിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും അനുപമ പറഞ്ഞു
കുട്ടിയെ അന്വേഷിച്ച് താന്‍ പലതവണ ശിശുക്ഷേമ സമിതിയില്‍ ചെന്നിട്ടുണ്ടെങ്കിലും അതിന്റെ തെളിവുകളൊന്നും രജിസ്റ്ററില്‍ ഇല്ല. വനിതാ ശിശുക്ഷേമ വകുപ്പ് തെളിവ് നശിപ്പിക്കാന്‍ സമിതിക്കു കൂട്ടുനില്‍ക്കുകയാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഡിഎന്‍എ പരിശോധന വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
അതേസമയം,അനുപമയുടെയും അജിത്തിന്റെയും കുട്ടിയുടെയും ഡിഎന്‍എ ഫലം ഇന്ന് പുറത്തു വരാനാണ് സാധ്യത. ഈ ഫലം സിഡബ്ല്യുസി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. 30ന് ആണ് കുടുംബക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.