തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാടന്‍ ബോംബെറിഞ്ഞു. മാത്രമല്ല വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകര്‍ത്തു. മൂന്നംഗ സംഘമാണ് നെഹ്‌റും ജംഗ്ഷനില്‍ ബോംബ് എറിഞ്ഞത്.
ബോംബേറ് നടക്കുമ്പോള്‍ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തുമ്പ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരാള്‍ക്ക് വെട്ടേറ്റിരുന്നു.