KeralaLead NewsNEWS

മോഷണശ്രമം തടയുന്നതിനിടയിൽ എസ്ഐ കൊല്ലപ്പെട്ടു

മോഷണശ്രമം തടയുന്നതിനിടയിൽ എസ്ഐ കൊല്ലപ്പെട്ടു. തമിഴ്നാട് തിരുച്ചിയില്‍ നവല്‍പേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കൊലപാതകം.

പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ആളുകൾ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: