തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
പകുതി സീറ്റുകളിലായിരിക്കും പ്രവേശനം. അതേസമയം, മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആവശ്യം. പകുതി സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകള്‍ പറയുന്നു.
കഴിഞ്ഞ മാസം 25നാണ് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ വീണ്ടും തുറന്നത്. അന്ന് 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചത്. ആദ്യ രണ്ടു ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയെങ്കിലും പിന്നീട് അത് ഒരു ഡോസായി ചുരുക്കിയിരുന്നു.