രണ്ടുമൂന്നു ദിവസങ്ങൾ മുന്നേ നടന്ന സംഭവമായിരുന്നു. കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. എന്ന് മത്രമല്ല ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കുകയും ചെയ്തു. നിലനിൽക്കുന്ന എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചിട്ടാണ് കുഞ്ഞിനെ കൈമാറിയിട്ടുള്ളത് എന്നും നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ അല്ല എന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് അനുപമ ഹർജി പിൻവലിച്ചു. എത്ര മുഖ്യധാരാ മാധ്യമങ്ങളിൽ നിങ്ങൾ ഈ വാർത്ത കണ്ടു?. എത്ര മാധ്യമങ്ങൾ ഇത് ചർച്ച ചെയ്തു? ഇത് വർത്തയാക്കിയാൽ, ഇത് ചർച്ചക്കെടുത്താൽ നാളിതുവരെ അനുപമയുടെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ പറഞ്ഞതത്രയും സത്യമായിരുന്നു എന്ന് ഈ നാട് മനസ്സിലാക്കില്ലേ അല്ലെ..?
2020 ഒക്ടോബർ 22ന്, രണ്ടു ഭാര്യമാരും രണ്ടു കുട്ടികളുള്ള ഒരാളിൽ നിന്ന് അവിഹിത ബന്ധത്തിൽ ഉണ്ടായ തന്റെ കുഞ്ഞിനായി അനുപമ രംഗത്തെത്തിയത്. കൃത്യം ഒരു വർഷം കഴിഞ്ഞായിരുന്നു.അതായത് 2021 ഒക്ടോബറിൽ. തന്റെ കുഞ്ഞെവിടെയെന്ന ചോദ്യമുയർത്തി, കേരളമേ ലജ്ജിക്കൂ എന്ന പോസ്റ്ററും കൈയിൽ പിടിച്ച് അങ്ങ് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ തന്നെയായിരുന്നു അത്.അവിഹിതബന്ധത്തിൽ പിറന്ന കുഞ്ഞായിട്ടും, കുഞ്ഞിനെ കൈമാറ്റം ചെയ്യാൻ അന്ന് അനുപമ തന്നെ ഒപ്പിട്ടു നൽകിയിട്ടും അനുപമയുടെ അച്ഛൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് മാത്രം മാധ്യമങ്ങൾ മാസങ്ങൾ എടുത്തിട്ട് അലക്കിയ ഒരു വാർത്തയായിരുന്നു അത്.ഇപ്പോൾ കോടതി വിധി വന്നപ്പോൾ ലജ്ജിക്കുക മാത്രമല്ല ആ ഒരു വാർത്ത കൊടുക്കാൻ പോലും മാധ്യമങ്ങൾ മടിച്ചു.എന്നാൽപ്പിന്നെ അനുപമ നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും അവിടെ പെയ്ത തുലാവർഷ മഴ അല്ലെങ്കിൽ ന്യൂനമർദ്ദ മഴയെക്കുറിച്ചോർത്ത് ഒരു മിനുറ്റ് എഴുന്നേറ്റ് നിന്നെങ്കിലും നമുക്ക് ലജ്ജിക്കേണ്ടേ…കമോൺ.