സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധച്ചത്. ഇതോടെ ഗ്രാമിന് 4,615 രൂപയിലും പവന് 36,920 രൂപയുലുമാണ് വ്യാപാരം നടക്കുന്നത്.
രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,590 രൂപയിലും പവന് 36,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തരവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,862.81 ഡോളറും യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1,866.80 ഡോളര്‍ നിരക്കിലുമാണ്.