MovieNEWS

പ്രേക്ഷക മനസ്സുകളിൽ പൂക്കാലമായി പെയ്തിറങ്ങിയ ഗോഡ്ഫാദറിന് ഇന്ന് 30 വയസ്സ്

മലയാള സിനിമാലോകത്തെ എന്നത്തേയും വലിയ ഹിറ്റായിരുന്നു ഗോഡ്ഫാദർ എന്ന സിനിമ. സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ഈ ഹാസ്യ കുടുംബ ചിത്രം 1991 നവംബർ 15- നായിരുന്നു റിലീസ് ചെയ്തത്. എന്‍ എന്‍ പിള്ള, തിലകന്‍, മുകേഷ്, കനക, ഇന്നസെന്റ്, ജഗദീഷ്, ഫിലോമിന തുടങ്ങിയ താരനിരകൾ.

തെലുങ്കില്‍ പെദ്ദരികം, കന്നടയില്‍ പാണ്ഡവരു, ഹിന്ദിയില്‍ ഹുല്‍ചുല്‍ എന്നീ പേരുകളിലും റീമേക്ക് ചെയ്യപ്പെട്ട ഈ സിനിമയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ.തിരുവനന്തപുരം ശ്രീകുമാറിൽ തുടർച്ചയായ 404 ദിവസങ്ങളാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. ഈ റെക്കോഡ് ഭേദിക്കാൻ ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും സാധിച്ചിട്ടില്ല.മുപ്പത് വർഷങ്ങൾ പിന്നിടുമ്പോഴും അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും തമ്മിലുള്ള പോര് മലയാള സിനിമയിൽ തുടരുകയാണ്…

Back to top button
error: