രാജ്യത്ത് 24 മണിക്കൂറിനിടെ 11,271 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,37,307 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 285 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,63,530 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,376 പേര്‍ രോഗമുക്തി നേടി.
ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,38,37,859 ആയി. നിലവില്‍ 1,35,918 സജീവകേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 62,23,33,939 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,11,40,48,134 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.