CrimeNEWS

ഭാ​ര്യ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ചു ക​ട​ന്ന ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

ഭാ​ര്യ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ചു ക​ട​ന്ന ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. റാ​ന്നി പു​തു​ശേ​രി ഫി​റോ​സ് നി​വാ​സി​ല്‍ റ​ഹീം(65)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം മു​റി കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ഇ​യാ​ള്‍ അ​ല​മാ​ര വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​ത്.

ഞാ​ന്‍ പോ​കു​ന്നു എ​ന്നെ​ഴു​തി​യ ക​ത്തും ഇ​യാ​ള്‍ വീ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് ഭ​ര്‍​ത്താ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

നൂ​റോ​ളം ലോ​ഡ്ജു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ളെ​ക്കു​റി​ച്ച് സൂ​ച​ന​ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച സ്വ​ര്‍​ണം പ​കു​തി​യും ഇ​യാ​ള്‍ വി​റ്റ​താ​യി ക​ണ്ടെ​ത്തി. ബാ​ക്കി പ​ണ​യം വ​ച്ചു. 50,000 രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഒ​രു​ല​ക്ഷം രൂ​പ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.

മു​മ്പും ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണ​വും പ​ണ​വും കൊ​ണ്ടു​പോ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

Back to top button
error: