NEWS

കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യവിഷബാധ, രണ്ടരവയസുകാരന്‍ മരിച്ചു

വിവാഹവീട്ടിൽ വിളമ്പിയ ചിക്കൻ റോളിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ പിടിച്ചത്. രണ്ടര വയസുകാരനായ മുഹമ്മദ് യമീൻ മരിച്ചു. മറ്റ് ആറ് കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിനിടയിൽ വിളമ്പിയ ചിക്കൻ റോളിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഒരു കുട്ടി മരിച്ചു.
വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ(രണ്ടര) ആണ് മരിച്ചത്. ആദ്യം വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച മറ്റ് ആറ് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ റോള്‍ കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: