MovieNEWS

മലയാളത്തിലെ ആദ്യ വനിതാ പ്രൊഡക്ഷൻ കൺട്രോളർ ഷാൻസി സലാം സംവിധായികയായ ചിത്രം ‘പാഞ്ചാലി എ. ഡി 2021

മലയാള സിനിമയിലെ ആദ്യത്തെ വനിതാ പ്രൊഡക്ഷൻ കൺട്രോളർ എന്ന സ്ഥാനത്തിന് അർഹയായ ഷാൻസി സലാം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘പാഞ്ചാലി എ.ഡി.2021.

എസ്. എസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് അന്ന ഏയ്ഞ്ചല്‍ ആണ്.
കുട്ടിക്കാലം മുതൽ വാർധക്യം വരെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അതിനെ അവർ എങ്ങനെ അതിജീവിക്കുന്നുവെന്നും ചിത്രം പറയുന്നു.സംരക്ഷിക്കേണ്ടവരിൽ നിന്നും പീഡനം ഏൽക്കേണ്ടിവരുന്ന വർത്തമാനകാലഘട്ടത്തിലെ പെൺകുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായിക കഥാപാത്രം.

ഡോ: രജിത്കുമാർ, ചാലി പാല,ഭാഗ്യ, അരുൾ, സാബു പന്തളം, അൻസു മരിയ, ഫ്ലോറൻസിയ അൽഫോൺസ പ്രകാശ്യ, നിഷാദ് കല്ലിങ്ങൽ, ജാൻ മെഹമൂദ്, ബിജി എം. കോഴിക്കോട്, ടോജോ ഉപ്പുതുറ, സ്മിത, ഷാജഹാൻ, അനൂപ്, വിജയൻ കോടനാട്, ബെന്നി പൊന്നാരം,സിനി സിനു, മനോഹരൻ, സാബു കൃഷ്ണ, കാശി

സെലിൻ, സുനിൽ സി.പി, ജാബിർ മൂസ, അബു പട്ടാമ്പി, ജോസി കട്ടപ്പന, ഇബ്രാഹിംകുട്ടി,സുരേഷ്, പുഷ്പ മുക്കം, ശാരദാമ്മ, മനോജ്‌, റോസ്മേരി, ആൻമരിയ, കുദാ ഷാഹുൽ, അനന്യ, അമന്യ, മായ, റോബർട്ട്‌, ജോയ് നടുക്കുടി, വിജയൻ പള്ളുരുത്തി, മാളു, ലൊറെയ്ൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

ഛായാഗ്രഹണം: റോയിറ്റ അങ്കമാലി. ഗാനരചന : ഉണ്ണി പ്രചോദ്. സംഗീതം:സുഭാഷ് ചേർത്തല. ആലാപനം :സംഗീത ശ്രീകാന്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ:പി. കെ. ബിജു . അസോസിയേറ്റ് ഡയറക്ടർമാർ : മുജീബ് വർക്കല, സാജിദ് സലാം, അരുൺകുമാർ.

പ്രോജക്ട് ഡിസൈനർ :ഫാത്തിമ ഷെറിൻ. അസോസിയേറ്റ് ക്യാമറാമാൻ:സനൂപ്. അസിസ്റ്റന്റ് ക്യാമറാമാൻ :കുമാർസെൻ. കലാസംവിധാനം: സണ്ണി സങ്കമിത്ര. മേക്കപ്പ്: ജയൻ,മനു പ്രൊഡക്ഷൻ, കൺട്രോളമാർ: ഇബ്രാഹിംകുട്ടി,  ഷാജിക്ക ഷാജി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ:മേരി, റാണ ,പ്രജിത്ത്. പി ആർഒ :റഹിം പനവൂർ.ലൊക്കേഷൻ മാനേജർമാർ: രതീഷ്, അനീഷ്. സ്റ്റിൽസ്: നാച്ചു ക്ലിക്ക്.ഗതാഗതം:ഹാരിസൺ.

ആലുവ, ചൂണ്ടി, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പറവൂർ രമണകൃഷ്ണൻകുട്ടി, സിനിമ നിർമാതാവും പ്രൊഡക്ഷൻ കൺട്രോള റുമായ എൻ. എം. ബാദുഷ എന്നിവർ ചേർന്നാണ് സിനിമയുടെ പൂജയ്ക്ക് ദീപം തെളിയിച്ചത്.

Back to top button
error: