KeralaLead NewsNEWS

ദത്ത് വിവാദം; അനുപമയും അജിത്തും ഇന്ന് മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്താനൊരുങ്ങി അനുപമയും അജിത്തും.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയേയും ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.ഇരുവരും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് അനുപമ ആരോപിക്കുന്നു. ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അനുപമ ആരോപിക്കുന്നു.

ഇരുവരെയും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം.

Back to top button
error: