MovieNEWS

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

‘സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. ‘സ്വന്തം’ എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനായാണ് ചന്ദ്ര ശ്രദ്ധ നേടുന്നത്.

മലയാളത്തിലും തമിഴിലുമുൾപ്പടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ്. കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി പ്രശസ്തനായത്. തൃശൂർ സ്വദേശിയാണ്.

Back to top button
error: