നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായ സ്ക്വിഡ് ഗെയിം’ സീസൺ 2 പ്രഖ്യാപിച്ച് സംവിധായകൻ.നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും സ്ക്വിഡ് ഗെയിമിനുണ്ട്.
സീരീസ് റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള 111 മില്യണ്‍ കാഴ്ചക്കാരെയാണ് പരമ്പരയ്ക്ക് ലഭിച്ചത്.സിരീസിന് അടുത്ത സീസണും ഉണ്ടായിരിക്കുമെന്ന് സിരീസിന്റെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് എപി ന്യൂസിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.