പ്രശസ്ത കോറിയോഗ്രാഫര്‍ കൂള്‍ ജയന്ത് അന്തരിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. കാന്‍സര്‍ബാധിതനായിരുന്നു. ഇന്നലെയായിരുന്നു ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.
സുന്ദരന്‍ മാസ്റ്റര്‍, പ്രഭുദേവ തുടങ്ങിയവരുടെ കീഴില്‍ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിച്ച കാതല്‍ദേശം എന്ന ചിത്രത്തിലെ മുസ്തഫ മുസ്തഫ എന്ന ഗാനരംഗം കംപോസ് ചെയ്തുകൊണ്ടാണ് സ്വതന്ത്രനാകുന്നത്. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്.