KeralaLead NewsNEWS

ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം; പരാതി നല്‍കി നാട്ടുകാര്‍

കൊല്ലം: ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ റോക്ക് വുഡ് കടവ് പുറമ്പോക്കില്‍ താമസിക്കുന്ന ബൈജുവാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കരച്ചില്‍ പതിവായതോടെ നാട്ടുകാര്‍ പിതാവിനെതിരെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

മരക്കഷണങ്ങളും ,ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് തന്നെ മര്‍ദിക്കുന്നതെന്നും പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു. രണ്ടു മക്കളുമായാണ് ബൈജു താമസിക്കുന്നത്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാര്‍ പറയുന്നു.

Back to top button
error: