NEWS

ഏന്തയാറിൽ ഏന്തിവലിഞ്ഞ് ഏണി കയറി ജനങ്ങൾ

റോഡിൽ പാലമുണ്ടായിരുന്ന സ്ഥലത്ത് നിലവിൽ തടി ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക നടപ്പാതയിലൂടെയാണ് ജനങ്ങൾ മറുകര കടക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഈ താൽക്കാലിക പാലത്തിലൂടെ, സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും സാഹസികയാത്ര ചെയ്യുന്നത്

മുണ്ടക്കയം: കനത്തമഴയിലും ഉരുൾപൊട്ടലിലും പാലം ഒലിച്ചുപോയതോടെ മറുകര കടക്കാൻ സർക്കസ് അഭ്യാസങ്ങൾ പഠിക്കേണ്ടുന്ന ഗതികേടിലാണ് ഇപ്പോൾ ഏന്തയാറിലെ ജനങ്ങൾ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയത്തെ കൂട്ടിക്കലിനു സമീപമാണ് ഏന്തയാർ. ഇവിടുത്തെ പാലത്തിന്റെ ഒരു ഭാഗം പ്രളയത്തിൽ ഒലിച്ചു പോയതോടെ ഗതാഗത യോഗ്യമല്ലാതായി തീർന്ന റോഡിൽ പാലമുണ്ടായിരുന്ന സ്ഥലത്ത് നിലവിൽ തടി ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക നടപ്പാത വഴിയാണ് ജനങ്ങൾ മറുകര കടക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഈ താൽക്കാലിക സംവിധാനത്തിലൂടെ സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്കാണ് ദിവസവും സാഹസികയാത്ര ചെയ്യേണ്ടി വരുന്നത്.

Signature-ad

ഒരു മാസത്തിനിടയിൽ രണ്ടു തവണ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കയത്തിൻ്റെ സമീപ ഗ്രാമങ്ങളാണ്
വണ്ടന്‍പതാലും കൂട്ടിക്കലും.
കൂട്ടിക്കലിന് തൊട്ടടുത്താണ് ഏന്തയാർ. മറ്റൊരു ദുരന്തത്തിനുകൂടി വഴി തുറക്കാതെ പാലം എത്രയും പെട്ടന്ന് സഞ്ചര്യയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: