IndiaLead NewsNEWS

ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 4 നവജാത ശിശുക്കള്‍ മരിച്ചു

മധ്യപ്രദേശ്: ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 4 നവജാത ശിശുക്കള്‍ മരിച്ചു. ഇന്നലെ രാത്രിയാണ് കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. പത്തോളം അഗ്‌നിശമന സേനാ വാഹനങ്ങളെത്തിയാണ് തീയണച്ചത്. 40 കുട്ടികള്‍ ഉണ്ടായിരുന്നതില്‍ 36 പേരെ സുരക്ഷിതമായി മാറ്റാന്‍ സാധിച്ചെങ്കിലും നാല് കുട്ടികളുടെ ജീവന്‍ നഷ്ടമാകുകയായിരുന്നു. അതേസമയം തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വാര്‍ഡില്‍ നിന്ന് രക്ഷപ്പെടുത്തിയ 36 കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക മാറ്റി.

അപകടം അതീവ ദുഃഖകരമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു.ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടം വേദനാജനകമെന്ന് പ്രതികരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് അപകടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആശുപത്രിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

Back to top button
error: