KeralaLead NewsNEWS

ഗട്ടറിൽ ചാടി നിയന്ത്രണം തെറ്റിയ ഓട്ടോ ബസ്സിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറപ്പന്തറ ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം നീലിമംഗലം പാലത്തിലായിരുന്നു അപകടം.

നീലിമംഗലം പാലത്തിൽ വെച്ച് രഞ്ജിൻ സഞ്ചരിച്ചിരുന്ന ഓട്ടോയും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം, ചങ്ങനാശ്ശേരി മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: