IndiaLead NewsNEWS

ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു

രാജ്യത്ത് ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍’ മുംബൈയില്‍ തുറന്നു.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 17.5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയന്‍സിന്റെ ജിയോ വേള്‍ഡ് ഡ്രൈവിന്റെ മുകള്‍ത്തട്ടിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ ഒരുക്കിയിട്ടുള്ളത്.

പകര്‍ച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമകാണാന്‍ ഇവിടെ സൗകര്യമുണ്ട്. ഒരു വാഹനത്തില്‍ നാലുപേരെയേ അനുവദിക്കൂ. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനം.

Signature-ad

പി.വി.ആര്‍. ലിമിറ്റഡിനാണ് തിയേറ്ററിന്റെ നടത്തിപ്പു ചമതല. ഒരു സമയം 290 വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള ഓപ്പണ്‍ എയര്‍ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ട്. കാറിലെ എഫ്.എം. സംവിധാനം വഴിയാണ് ശബ്ദം കേള്‍ക്കുക. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്. അക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയാണ് ഉദ്ഘാടന ചിത്രം.

Back to top button
error: