NEWS

അഗ്നിബാധ ഒഴിയാതെ മുംബൈ, ഇന്നലെ രാത്രി കാ​ന്തി​വി​ലി​യി​ലെ15 നിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേര്‍ മരിച്ചു

കാ​ന്തി​വി​ലി ഈ​സ്റ്റി​ൽ മ​ധു​ര​ദാ​സ് റോ​ഡി​ലെ ഹ​ൻ​സഹെ​റി​റ്റേ​ജ് താ​മ​സ സ​മു​ച്ച​ത്തിലാണ് രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലെ കാ​ന്തിവി​ലി​യി​ലെ15 നില കെട്ടിടത്തിന്റെ 14ാം നിലയിലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 2 പേ​ർ മരിച്ചു. കാ​ന്തി​വി​ലി ഈ​സ്റ്റി​ൽ മ​ധു​ര​ദാ​സ് റോ​ഡി​ലെ ഹ​ൻ​സഹെ​റി​റ്റേ​ജ് താ​മ​സ സ​മു​ച്ച​ത്തിലാണ് ഇന്നലെ രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​
പൊള്ളലേറ്റ ഇരുവരെയും  ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് അഹമ്മദ് നഗർ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ 10 രോഗികളാണ് മരിച്ചത്
ഒരാഴ്ച മുമ്പ്
മുംബൈ പരേലിലുള്ള ബഹുനില അപ്പാര്‍ട്ട്മെൻ്റ് കോംപ്ലക്സിൽ തീപിടിച്ച് ഒരാൾ മരിച്ചിരുന്നു.

Back to top button
error: