NEWS

സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ പകൽ ലോട്ടറി വിൽപനയും രാത്രി മോഷണവുമാണ്. മോഷണക്കേസുകളിൽ പലതവണ ജയിൽവാസമനുഭവിച്ചിട്ടുണ്ട്

മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കടവിൽ
മണിയൻ (54) ആണ് അറസ്റ്റിലായത്
കഴിഞ്ഞ മാസം 30 ന് രാത്രിയിലായിരുന്നു ഇയാൾ മോഷണം നടത്തിയത്.
ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ പകൽ ലോട്ടറി വിൽപനയും രാത്രി മോഷണവുമാണ്.
തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

Signature-ad

സന്താനഗോപാലം ക്ഷേത്രത്തിലെ സി.സി. ടി വി ക്യാമറയിൽ ഇയാളുടെ രൂപം പതിഞ്ഞിരുന്നു തുടർന്ന്
മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്
ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: