KeralaLead NewsNEWS

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടുത്തം; 10 മരണം

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം.

ഐസിയുവിൽ നിന്നും രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ബോസ്ലെ അറിയിച്ചു. അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായതെന്നാണ് അഹമ്മദ് നഗർ മുൻസിപ്പിൽ അധികൃതർ പറയുന്നത്.

Back to top button
error: