‘മൊട്ടയിൽ നിന്നു വിരിഞ്ഞില്ല’ കുട്ടികൾ, പക്ഷേ 70കാരിയെ കൊലപ്പെടുത്തി തട്ടിയെടുത്തത് ഒന്നര ലക്ഷത്തിലധികം; പ്രേരണയായത് C.I.D സീരിയൽ
കൗമാരക്കാരായ ഈ ആൺകുട്ടികൾക്ക് ശാലിനിയുമായി മുൻപരിചയമുണ്ടായിരുന്നു. മുമ്പും ഈ വീട്ടില്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. വയോധികയെ ആക്രമിച്ച ശേഷം വായ്മൂടി കെട്ടി. തുടര്‍ന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. ടെലിവിഷന്‍ പരിപാടിയായ സി.ഐ.ഡിയിലെ ചില വിദ്യകളാണ് പ്രതികള്‍ അനുകരിച്ചതെന്ന് പൊലീസ് പറയുന്നു
പൂനെ: കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം. പക്ഷേ സംഗതി സത്യമാണ്. 16ഉം 14ഉം വയസുള്ള രണ്ട് കൗമാരക്കാരായ കൊടുംക്രിമിനലുകളുടെ കഥയാണ് പറയുന്നത്. ഇരുവരും ചേർന്ന് 70 വയസ്സുകാരി വയോധികയെ കൊലപ്പെടുത്തി തട്ടിയെടുത്തത് 1.6 ലക്ഷം രൂപ. ഹിന്ദിയിലെ പ്രശസ്തമായ ഒരു ടെലിവിഷൻ പ്രോഗ്രാം അനുകരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 70 വയസ്സുകാരിയെ കൊലപ്പെടുത്തി പണം തട്ടിയ കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ടെലിവിഷന്‍ പരിപാടിയായ സി.ഐ.ഡിയാണ് കുറ്റകൃത്യം ചെയ്യാന്‍ 16ഉം 14ഉം വയസുള്ള കൗമാരക്കാര്‍ക്ക് പ്രേരണയായത് എന്ന് പൊലീസ് പറയുന്നു.
ടെലിവിഷൻ പ്രോഗ്രാം അനുകരിച്ച് ഇരുവരും 70 വയസ്സുകാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം രൂപ കവര്‍ന്നു.
ശാലിനി ബാബന്‍ റാവു എന്ന 70 കാരിയെയാണ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശാലിനി ബാബന്‍ റാവുവിന്റെ മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വീട്ടില്‍ നിന്ന് 1.6 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും മകൻ നൽകിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആണ്‍കുട്ടികള്‍ ഈ വീട്ടില്‍ എത്തിയത്. പ്രതികള്‍ക്ക് ശാലിനിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ ഇതിന് മുമ്പ് ഇവര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. വയോധികയെ ആക്രമിച്ച ശേഷം വായ്മൂടി കെട്ടി. തുടര്‍ന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. ടെലിവിഷന്‍ പരിപാടിയായ സി.ഐ.ഡിയിലെ ചില വിദ്യകള്‍ പ്രതികള്‍ അനുകരിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.
*ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്‌ത് സോണി എന്റർടൈൻമെന്റ് ടെലിവിഷൻ നിർമിക്കുന്ന മുംബൈയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പിനെക്കുറിച്ചുള്ള ഒരു ഹിന്ദി ഭാഷാ ടെലിവിഷൻ പരമ്പരയാണ് സിഐഡി.